കൊച്ചി: തീരദേശ, ഉള്‍നാടന്‍ മത്സ്യമേഖലയിലെ വികസനത്തിനായുള്ള സാധ്യതകള്‍ തദ്ദേശസ്ഥാപനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം.
കേരള റീജൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടൽ ) എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചു നടത്തിയ ശില്പശാലയിലാണ് ആവശ്യമുയർന്നത്.
തീരദേശ, ഉള്‍നാടന്‍ മത്സ്യമേലയിലെ വികസനസാധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം വര്‍ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് ധാരണ രൂപപ്പെടുത്താനുമായാണു പരിപാടി സംഘടിപ്പിച്ചത്.